Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കാണാതായ പെൺകുട്ടിക്കായി നദിയിൽ തിരച്ചിൽ; യു.പിയിൽ സുഖമായിരിക്കുന്നെന്ന് വിവരം
മുംബൈ: നദിയിൽ മുങ്ങിപ്പോയെന്ന വിവരത്തെ തുടർന്ന് മഹാരാഷ്ട്രയിൽ പെൺകുട്ടിക്കായി സജീവ തിരച്ചിൽ നടത്തവെ യു.പിയിലെ അമ്മാവന്‍റെ വീട്ടിൽ കണ്ടെത്തിയതായി വിവരം. പൽഗാർ ജില്ലയിലെ ധനിവ് ബോഗിലാണ് സംഭവം.
15കാരിയെ കാണാതായതായി ആഗസ്റ്റ് 17നാണ് പൊലീസിൽ വിവരം ലഭിക്കുന്നത്. നദിയിൽ ഒഴുക്കിൽപെട്ടെന്നായിരുന്നു പറഞ്ഞിരുന്നത്. വൻസന്നാഹങ്ങളോടെ നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയതായി അറിഞ്ഞത്.
ഉത്തർപ്രദേശിലെ അമ്മാവന്‍റെ വീട്ടിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് പെൽഹാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
രക്ഷിതാക്കളെ അറിയിക്കാതെ എന്തുകൊണ്ടാണ് പെൺകുട്ടി യു.പിയിലേക്ക് പോയതെന്നും, പൊലീസിൽ എന്തുകൊണ്ടാണ് തെറ്റായ വിവരം നൽകിയതെന്നും അന്വേഷിക്കുകയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.