റായ്പുർ: ഛത്തിസ്ഗഢിലെ റായ്പുരിൽ ആൺസുഹൃത്തിെൻറ വീട്ടുകാർ തീകൊളുത്തിയ 20കാരി കൊല്ലപ്പെട്ടു. 80 ശതമാനം പൊള്ളലേറ്റ സരസ്വതി സോൻവാനി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്ത പൊലീസ് ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഖോൽഹ ഗ്രാമത്തിൽ ഈ മാസം 18നാണ് ക്രൂരകൃത്യം അരങ്ങേറിയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. ആൺസുഹൃത്തായ ലല്ലു സത്നാമിയെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മൂവരും ചേർന്ന് ആക്രമിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഉടൻ അബൻപുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. ലല്ലുവിെൻറ പിതാവ് ജലാൽ സത്നാമി, മാതാവ് ദുകൽഹ ഭായ്, സഹോദര ഭാര്യ നൈനി ഭായ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഒളിവിൽ പോയ ജലാൽ സത്നാമിയെ പിടികൂടാനായിട്ടില്ല. പെൺകുട്ടിയുമായുള്ള ലല്ലുവിെൻറ ബന്ധം ഇവർ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.