കത്തിക്കൊണ്ടിരുന്ന ചവറുകൂനയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: പൊലീസ് ക്വാട്ടേഴ്സിൽ കത്തിക്കൊണ്ടിരുന്ന ചവറുകൂനയിൽ വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. മാർച് ച് അഞ്ചിന് നടന്ന സംഭവം കുട്ടിയുടെ പിതാവും ട്രാഫിക് പൊലീസ് കോൺസ്റ്റബിളുമായ ലോകേഷപ്പയുടെ വാട്സ്ആപ്പ് സന്ദേ ശത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹത്തി​​െൻറ മൂന്നു വയസുകാരിയായ ഹ ർഷാലി മാർച്ച് 13നാണ് മരിച്ചത്. ശിവാജിനഗറിലെ പൊലീസ് ക്വാട്ടേഴ്സ് വളപ്പിലാണ് സംഭവം. ക്വാട്ടേഴ്സിലെ മാലിന്യങ്ങൾ എല്ലാ ദിവസവും കൂട്ടിയിട്ട് ഒഴിഞ്ഞ സ്ഥലത്ത് കത്തിക്കാറാണ് പതിവ്. ഇതിനെതിരെ താമസക്കാർ നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും ശരിയായ മാലിന്യ നിർമാർജനം നടത്തിയിരുന്നില്ല.

ഉണങ്ങിയ ഇലകളും മറ്റു ചവറുകളുമാണ് കൂട്ടിയിട്ട് കത്തിച്ചിരുന്നത്. മാർച്ച് അഞ്ചിന് വൈകിട്ട് ക്വാട്ടേഴ്സിലെ മറ്റൊരു കുട്ടിക്കൊപ്പം പന്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഹർഷാലി അബദ്ധത്തിൽ തീകൂനയിലേക്ക് വീഴുന്നത്. നൈലോൻ വസ്ത്രം ധരിച്ചതിനാൽ തീ വേഗത്തിൽ പടരുകയായിരുന്നു. വീണ ഉടനെ തന്നെ കുട്ടി ഏഴുന്നേറ്റ് ഒാടുകയായിരുന്നു.

ഇതുകണ്ടെത്തിയ യുവാവ് വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. 30ശതമാനം മാത്രമായിരുന്നു പൊള്ളലേറ്റതെങ്കിലും ചികിത്സയോട് ശരീരം പ്രതികരിക്കാതെ ആയതോടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇക്കാര്യത്തിൽ അധികൃതർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ലോകേഷപ്പ ആവശ്യപ്പെടുന്നത്. സംഭവത്തെ തുടർന്നുള്ള ആഘാതത്തിൽ അവധിയെടുത്ത ലോകേഷപ്പ, ഇളയ മകളെയും ഭാര്യയെയും കൂട്ടി ഹാസനിലെ വീട്ടിലേക്ക് മടങ്ങി.

Tags:    
News Summary - Girl Dead in Garbage Fireplace in Bangalore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.