ബലാത്സംഗക്കേസില്‍ നടപടിയില്ല; യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലഖ്​നോ: ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ​ക്കെതിരായ ബലാത്സംഗ പരാതി പൊലീസ്​ അന്വേഷിക്കും. ബംഗർമൗ എം.എൽ.എ കുൽദീപ്​ സിങ്​ സെൻഗാറി​നെതിരെയാണ്​ പരാതി. ഒരു വർഷം മുമ്പ്​ നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കുന്നില്ലെന്ന്​ കാണിച്ച്​ യുവതി ഞായറാഴ്​ച രാവിലെ മുഖ്യമന്ത്രിയുടെ വീടിനുസമീപം ദേഹത്ത്​ മണ്ണെണ്ണയൊഴിച്ച്​ തീകൊളുത്താൻ ശ്രമം നടത്തിയിരുന്നു. 

ഇതേതുടർന്ന്​ എം.എൽ.എയുടെ സഹോദരൻ അതുലിനും മറ്റു ചിലർക്കുമെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. ഗൂഢാലോചന നടത്തിയതിന്​ എം.എൽ.എയെയും എഫ്​.​െഎ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കഴിഞ്ഞവർഷം മേയിൽ കുൽദീപ്​ സിങ്​ സെൻഗാറും കൂട്ടാളികളും ചേർന്ന്​ ബലാത്സംഗം ചെയ്​തെന്നാണ്​ യുവതിയുടെ പരാതി. പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്​ യുവതി കോടതിയെയും സമീപിച്ചിരുന്നു.
 

Tags:    
News Summary - Girl Attempts Suicide Near Yogi Adityanath's Home -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.