Posted On
date_range Updated On
date_range വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ വെടിവെച്ചുകൊന്നു
ബദോഹി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വെടിവെച്ചുകൊന്നു. യു.പിയിലെ ബദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് ആണ് കൊല്ലപ്പെട്ടത്.
അനുരാധയും ബന്ധു നിഷയും ബുധനാഴ്ച വൈകീട്ട് കോച്ചിങ് സെന്ററിലെ ക്ലാസിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. അരവിന്ദ് വിശ്വകർമ എന്ന 22 കാരനാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ തലക്ക് വെടിവെച്ചു. പെൺകുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.
പ്രതി പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും പെൺകുട്ടി അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അനിൽ കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.