'ട്വിറ്റർ അക്കൗണ്ടിൽ മാറ്റം വരുത്തിയിട്ടില്ല'; തനിക്കെതിരെ കുപ്രചരണമെന്ന്​ ഗുലാം നബി ആസാദ്

ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ തന്റെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച്​ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

''ആശയക്കുഴപ്പം സൃഷ്​ടിക്കാൻ ചിലർ കുപ്രചരണങ്ങൾ നടത്തുകയാണ്​. എന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും ഒന്നും നീക്കം ചെയ്യുകയോ ചേർക്കുകയോ ചെയ്തിട്ടില്ല. പ്രൊഫൈൽ നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെയാണ്​ ഇപ്പോഴുമുള്ളത്​''. -അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർട്ടിയിൽ വലിയ പരിഷ്കരണങ്ങളും, മുഴുവൻ സമയ നേതൃത്വവും ആവശ്യപ്പെട്ട് 2020ൽ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ കോൺഗ്രസിലെ "ജി-23"-ലെ പ്രമുഖ അംഗമായ ആസാദ് അന്നുമുതൽ ഗാന്ധി കുടുംബത്തി​െൻറ വിശ്വസ്തരുടെ നോട്ടപ്പുള്ളിയായിരുന്നു. അദ്ദേഹത്തിന് ഭരണകക്ഷിയായ ബി.ജെ.പിയോടുള്ള അടുപ്പം വർധിക്കുന്നതായും അവർ ആരോപണമുയർത്തിയിരുന്നു.

അതേസമയം, ഗുലാംനബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തി. പത്മപുരസ്കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബുദ്ധദേബ് അടിമയാവാനല്ല (ഗുലാം), സ്വതന്ത്രനാവാനാണ് (ആസാദ്​) ആഗ്രഹിക്കുന്നതെന്നുമായിരുന്നു ജയറാം രമേശ് ട്വീറ്റ് ചെയ്തത്​.

Tags:    
News Summary - Ghulam Nabi Azad Slams Rumours Over Changes In His Twitter Profile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.