'കേന്ദ്ര സർക്കാറിനെ പ്രശംസിക്കുകയാണ് വേണ്ടത്'; പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ഗുലാംനബി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന പാർലമെന്‍റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നറിയിച്ച പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാംനബി ആസാദ്. റെക്കോർഡ് വേഗത്തിൽ പുതിയ പാർലമെന്‍റ് പണിതുയർത്തിയതിന് കേന്ദ്ര സർക്കാറിനെ പ്രശംസിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ആസാദ്, ഡൽഹിയിലുണ്ടായിരുന്നെങ്കിൽ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കുമായിരുന്നെന്നും വ്യക്തമാക്കി.

'ഡൽഹിയിലുണ്ടായിരുന്നെങ്കിൽ പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ ഉറപ്പായും പങ്കെടുക്കുമായിരുന്നു. എന്നാൽ, എനിക്ക് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനുണ്ട്. സർക്കാറിനെ വിമർശിക്കുന്നതിന് പകരം റെക്കോർഡ് വേഗത്തിൽ പാർലമെന്‍റ് പണിതുയർത്തിയതിന് പ്രശംസിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഈ ബഹിഷ്കരണത്തിന് ഞാൻ പൂർണമായും എതിരാണ്' -ഗുലാംനബി ആസാദ് പറഞ്ഞു.


പുതിയ പാര്‍ലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഏകദേശം 30-35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവും ശിവരാജ് പാട്ടീലും ഞാനും പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ഏകദേശ രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ക്കത് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്നതിന്റെ നിര്‍മാണം പൂര്‍ത്തിയായി. അത് നല്ലൊരു കാര്യമാണ് -ആസാദ് പറഞ്ഞു. 

Tags:    
News Summary - Ghulam Nabi Azad slams row over new Parliament building, says won't boycott inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.