ഗാസിയബാദ്: വ്യാജ കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി ഗാസിയാബാദിൽ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരുടെ മൂന്ന് കൂട്ടാളികളെ വഞ്ചനക്കും വ്യാജ രേഖയുണ്ടാക്കിയതിനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടേയും അറസ്റ്റുണ്ടായത്.
കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് ഗാസിയാബാദ് എസ്.പി നിപുൻ അഗർവാൾ വ്യക്തമാക്കി. ഇവരുടെ രണ്ട് കൂട്ടാളികളായ ആസാദ്, അഫ്സൽ എന്നിവർ നേരത്തെ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന വാദം ഗാസിയാബാദ് എസ്.പി തള്ളി. അഞ്ച് പേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, ചെറിയ വസ്തുവിന്റെ തർക്കവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ നാടകമായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ബലാത്സംഗ ആരോപണം ഉന്നയിച്ച പ്രതികൾക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഈ കേസിൽ അത്തരം സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായതായും മീററ്റ് ഐ.ജി പ്രവീൺ കുമാർ പറഞ്ഞു.നേരത്തെ പെൺകുട്ടിയും കുടുംബവും വ്യത്യസ്തമായ പ്രതികരണമാണ് നടത്തുന്നതെന്ന് ഡൽഹി വനിത കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ചിലർ വന്ന് തന്നെ തട്ടികൊണ്ട് പോയതാണെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി പോയത്. കേസിലെ പൊതുജനമധ്യത്തിൽ ശ്രദ്ധാകേന്ദ്രമാക്കാൻ പണം ചെലവഴിച്ചതിന്റെ ചാറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 5000 രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.