പഠിക്കാൻ മടി; ജയിലിൽ പോകാനായി 13കാരനെ കഴുത്തറുത്ത് കൊന്ന് 16കാരൻ

ഗാസിയാബാദ്: ഷെൽട്ടർ ഹോമിൽ പോകാനായി സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് 16കാരൻ. തിങ്കളാഴ്ച വൈകീട്ടാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. സ്കൂളിൽ ​പോയി പഠിക്കാൻ താൽപര്യമില്ലാതിരുന്ന വിദ്യാർഥി ഷെൽട്ടർ ഹോമിൽ പോകുന്നതിനാണ് കൊലപാതകം നടത്തിയത്. അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിലാണ് സംഭവമെന്നും പൊലീസ് അറിയിച്ചു.

കാറുകളുടെ മത്സരയോട്ടം കാണാമെന്ന് പറഞ്ഞാണ് 16കാരൻ 13കാരെ എക്സ്പ്രസ് ഹൈവേയിലേക്ക് എത്തിച്ചത്. പിന്നീട് ഗ്ലാസ് കഷ്ണം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം എക്സ്പ്രസ് ഹൈവേയിലെ പുല്ലുകൾക്ക് സമീപം ഉപേക്ഷിച്ചു.

മസുറിയിലെ താമസക്കാരനായ ഏഴാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത് .ഈയടുത്താണ് തന്റെ മകനുമായി പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് വീട്ടുകാർ പഠിക്കനായി സമ്മർദം ചെലുത്തുകയാണെന്നും ഇത് ഒഴിവാക്കി ഷെൽട്ടർ ഹോമിൽ താമസിക്കാനായി താൻ കൊലപാതകം നടത്തിയെന്നും കുട്ടി സമ്മതിച്ചത്.

Tags:    
News Summary - Ghaziabad Shocker: Boy Slits Throat of Minor Friend on Delhi-Meerut Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.