ജമ്മു: ജമ്മു-കശ്മീരിലെ ദോഡ, റംബാൻ ജില്ലകളിൽ സവിശേഷമായി കാണുന്ന രാജ്മ പയർ വർഗത്തിൽപെട്ട ഭാദെർവ രാജ്മാഷിനും സുലൈ തേനിനും ഭൗമസൂചിക പദവി ലഭിച്ചു. ജമ്മു-കശ്മീരിലെ ജനപ്രിയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് പദവിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽനിന്ന് എട്ട് വ്യത്യസ്ത പരമ്പരാഗത ഇനങ്ങൾക്ക് ഭൗമസൂചിക പദവിക്കായി സംഘടനകൾ കഴിഞ്ഞ വർഷം അപേക്ഷിച്ചിരുന്നു. രണ്ട് ഉൽപന്നങ്ങൾക്ക് പദവി ലഭിച്ചത് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സഹായിക്കുമെന്ന് ജമ്മുവിലെ അഗ്രികൾചർ പ്രൊഡക്ഷൻ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡയറക്ടർ കെ.കെ. ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.