മെക്​സിക്കൻ വിനോദ സഞ്ചാരിയെ പീഡിപ്പിച്ച ഹോട്ടൽ മാനേജർ അറസ്​റ്റിൽ

ജയ്​പൂർ: മെക്​സിക്കൻ വിനോദ സഞ്ചാരിയായ യുവതിയെ ശാരീരികമായ പീഡിപ്പിച്ച ഫൈവ്​ സ്​റ്റാർ ഹോട്ടൽ ജനറൽ മാനേജരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ​ഋഷിരാജ്​ സിങ്​ എന്നയാളാണ്​ പൊലീസി​​​െൻറ പിടിയിലായത്​. ചൊവ്വാഴ്​ച രാത്രിയിലാണ്​ സംഭവം. 

മെക്​സിക്കോയിൽ നിന്നുള്ള രണ്ട്​ സ്ത്രീകളടങ്ങുന്ന സംഘം ചൊവ്വാഴ്​ച രാവിലെയാണ്​ ജയ്​പൂരിലെത്തിയത്​. തുടർന്ന്​ ഹോട്ടലി​​​െൻറ ജനറൽ മാനേജരായ ഋഷിരാജ്​സിങി​​​െൻറ അടുത്തെത്തുകയും മൂവരും സൗഹൃദത്തിലാവുകയും ചെയ്​തു. പിന്നീട്​ ഹോട്ടലിൽ മുറിയെടുത്ത ശേഷം ഇരുവരും പുറത്തേക്കു പോയി. നഗരം ചുറ്റിക്കാണൽ കഴിഞ്ഞ്​ രാത്രി 9.30ഒാടെ യുവതികൾ ഹോട്ടൽ മുറിയിൽ തിരിച്ചെത്തി. 

ഇൗ ദിവസം രാത്രി ഒരു ഹോട്ടൽ ജീവനക്കാര​​​െൻറ യാത്രയയപ്പ്​ ചടങ്ങ്​ അവിടെ നടക്കുന്നുണ്ടായിരുന്നു. ചടങ്ങിലേക്ക്​ മെക്​സിക്കൻ യുവതികളേയും ക്ഷണിക്കാനായി ഋഷിരാജ്​ സിങ്​ ​േ​ഫാണിൽ ബന്ധപ്പെ​െട്ടങ്കിലും അവർ ഫോണെടുത്തില്ല. ഇതേ തുടർന്ന്​ ഇവരുടെ മുറിയിലേക്ക്​ ബലം പ്രയോഗിച്ച്​ അനുവാദമില്ലാതെ കയറിച്ചെന്ന സിങ്​ മുറിയിലുണ്ടായിര​ുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഇൗ സമയം ശുചിമുറിയിലായിരുന്നു. 

 യുവതികൾ വിവരമറിയിച്ചതിനെ തുടർന്ന്​ പൊലീസെത്തി ഋഷിരാജ്​ സിങിനെ അറസ്​റ്റു ചെയ്യുകയായിരുന്നു. യുവതികളെ ന്യൂഡൽഹിയിലുള്ള മെക്​സിക്കൻ എംബസിയിലക്ക്​ അയച്ചതായും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - General Manager of Jaipur 5-Star Hotel Arrested for Sexually Assaulting Mexican Tourist-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.