മോദിയുടെ വന്ദേമാതര ആലാപനം; മൗനിയായി നിതീഷ്കുമാർ

പട്ന: ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വന്ദേമാതര ആലാപനത്തിന് മൗനിയായി പ്രതികരിച്ച് നിതീഷ്കുമാർ. വന്ദേമാതരം വിളികളാൽ മുഖരിതമായ സദസ്സിൽ ബീഹാർ മുഖ്യമന്ത്രി മാത്രം മിണ്ടാതെ ഇരിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി. ഏപ്രിൽ 25ന് ദർഭംഗയിലെ എൻ.ഡി.എ റാലിയിലാണ് സംഭവം.

മറ്റൊരു നേതാവായ രാം വിലാസ് പാസ്വാൻ വന്ദേമാതരം ഉച്ചരിക്കാൻ തയ്യാറായപ്പോൾ നിതീഷ് കുമാർ നിശബ്ദത പാലിച്ചു. തന്നിലേക്ക് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ട നിതീഷ് അവസാനത്തിൽ മാത്രമാണ് എഴുന്നേറ്റ് നിന്നത്.

വന്ദേ മാതരം ആലപിക്കുന്നത് രാജ്യത്തിൻെറ സമാധാനവും അഭിവൃദ്ധിയും സുരക്ഷയും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം വർധിപ്പിക്കും. എന്നാൽ ചില ആളുകൾക്ക് ഇതിന് പ്രശ്നമുണ്ട്- മോദി ഈ റാലിക്ക് തൊട്ടുമുമ്പ് ഇങ്ങനെ പ്രസ്താവിച്ചിരുന്നു.

ഏക ദൈവത്തിൽ വിശ്വസിക്കുന്ന ആരും വന്ദേമാതരം ഒരിക്കലും ആലപിക്കില്ലെന്ന് ദർബംഗയിലെ പ്രതിപക്ഷ സ്ഥാനാർഥി അബ്ദുൽ ബാരി സിദ്ദിഖി വ്യക്തമാക്കി.

Tags:    
News Summary - General Elections 2019: In Video Of PM Modi's Bihar Rally, Nitish Kumar Is An Uncomfortable Ally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.