കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച്​ ആറുമരണം

ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരിൽ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച്​ ആറുമരണം​. ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ക്വാറികളിൽ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ അപകടം.

മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. പൊലീസിനെ ഭയന്ന്​ സ്​ഫോടക വസ്​തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു.

നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക മന്ത്രി സുധാകർ അറിയിച്ചു. 

Tags:    
News Summary - Gelatin sticks explode in Karnatakas Chikkaballapur 6 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.