Posted On
date_range Updated On
date_range ജയിലിൽ സൗകര്യം വർധിപ്പിക്കണമെന്ന് ബലാത്സംഗക്കേസ് പ്രതി
ലഖ്നോ: ജയിലിൽ തനിക്ക് സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതി. മുൻമന്ത്രി, മുൻ എം.എൽ.എ എന്നീ നിലകളിൽ ആനുകൂല്യവും സൗകര്യവും ലഭ്യമാക്കണമെന്ന് ജയിൽ സന്ദർശിച്ച ലഖ്നോ ജില്ല മജിസ്ട്രേറ്റ് കുശാൽ രാജ് ശർമയോടാണ് ആവശ്യം ഉന്നയിച്ചത്. ഇതിനായി ജില്ലഭരണകൂടത്തിനും കോടതിക്കും അപേക്ഷ അയക്കുമെന്നും പ്രജാപതി പറഞ്ഞതായി മജിസ്ട്രേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.