സത്യം മറനീക്കി പുറത്തുവരും; ഇന്ത്യയുടെ വളർച്ചക്കു നൽകുന്ന സംഭാവന തുടരും -കോടതി വിധിയിൽ പ്രതികരിച്ച് ഗൗതം അദാനി

ന്യൂഡൽഹി: ഹിൻഡ്ബർഗ് റിപ്പോർട്ടിന്റെ അടിസ്‍ഥാനത്തിലുള്ള ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് വ്യവസായി ഗൗതം അദാനി. സത്യത്തിന്റെ വിജയമാണിതെന്നാണ് ഗൗതം അദാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഞങ്ങൾക്കു പിന്നിൽ അടിയുറച്ച് നിന്നവരോട് നന്ദിയുണ്ടെന്നും അദാനി സൂചിപ്പിച്ചു.

''സത്യം മറ നീക്കി പുറത്തുവരും എന്നാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി തെളിയിക്കുന്നത്. സത്യം ജയിക്കട്ടെ. ഞങ്ങൾക്ക് പിന്നിൽ നിന്നവരോട് നന്ദി പറയുന്നു. ഇന്ത്യയുടെ വളർച്ചക്ക് ഞങ്ങൾ നൽകി വരുന്ന സംഭാവന തുടരും. ജയ് ഹിന്ദ്.​''-എന്നാണ് അദാനി കുറിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജികൾ തള്ളിയത്. നിലവിൽ സെബി നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ കോടതി മൂന്നുമാസത്തെ സമയവും അനുവദിച്ചു.

2023 ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് എതിരെ 24 ആരോപണങ്ങളാണ് ഉള്ളത്. അതിലെ 22 ആരോപണങ്ങളിലും സെബി അന്വേഷണം പൂർത്തിയാക്കി. മറ്റ് രണ്ട് ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഇപ്പോൾ സമയം നീട്ടി നൽകിയത്. 

Tags:    
News Summary - Gautam Adani on top court verdict in hindenburg case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.