ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ ദീർഘനാളത്തെ ആസൂത്രണം നടന്നതായി പ്രതിയുടെ വെളിപ്പെടുത്തൽ. ‘ഇവൻറ്’ എന്ന പേരിലാണ് പദ്ധതി തയാറാ ക്കിയതെന്നും വലതുപക്ഷ സംഘടനകളിൽപെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും എസ്. ഐ.ടിയുടെ കസ്റ്റഡിയിലുള്ള ശരദ് കലാസ്കർ മൊഴി നൽകിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഗൗരി ലങ്കേഷിെൻറ കൊലപാതകം ആസൂത്രണം ചെയ്യുക, ആയുധങ്ങൾ സംഘടിപ്പിക്കുക എന്നിവയിലാണ് പിടിയിലായ പ്രതി ഉൾപ്പെട്ടിട്ടുള്ളത്. ഗൗരി ലങ്കേഷിെൻറ കൊലയാളിയായ പരശുറാം വാഗ്മറെയുടെ ആയുധം ഒളിപ്പിക്കാനുള്ള ചുമതലയും കലാസ്കറിനായിരുന്നു. നരേന്ദ്ര ദഭോൽകറിെൻറ കൊലപാതകത്തിൽ ശരദ് കലാസ്കർ നടത്തിയ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗൗരി ലങ്കേഷ് വധക്കേസിലെ വിവരങ്ങളും പുറത്തുവന്നത്.
നരേന്ദ്ര ദഭോൽകറെ വെടിവെച്ചുകൊലപ്പെടുത്തിയത് താനാണെന്ന് കലാസ്കർ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിന് ഒരുവർഷം മുമ്പുതന്നെ കൊലപാതകത്തിെൻറ ആസൂത്രണം ആരംഭിച്ചിരുന്നു. 2016 ആഗസ്റ്റിൽ പ്രതികൾ ബെളഗാവിയിൽ യോഗം ചേർന്ന്, ഹിന്ദുത്വത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ പദ്ധതി തയാറാക്കി. കൊലപ്പെടുത്തേണ്ടവരുടെ പട്ടികയും തയാറാക്കി.
ഈ യോഗത്തിലാണ് ഗൗരി ലങ്കേഷിനെയും വധിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് ഗൗരി ലങ്കേഷിെൻറ കൊലപാതക പദ്ധതിക്ക് ‘ഇവൻറ്’ എന്ന പേരും നൽകി. പിന്നീട് പ്രതികളിലൊരാളായ ഭരത് കുർണയുടെ വീട്ടിൽവെച്ച് വിശദമായ പദ്ധതി തയാറാക്കി. മുഖ്യപ്രതിയായ അമോൽ കാലെയാണ് ഒാരോരുത്തരെയും ഒരോ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയത്.
തുടർന്ന് ശരദ് കലാസ്കർ, പരശുറാം വാഗ് മറെ, ഭരത് കുർണെ, മിഥുൻ എന്നിവർ ചേർന്ന് ഭരത് കുർണയുടെ വീടിന് സമീപത്തെ കുന്നിൽ ആയുധ പരിശീലനം നടത്തി. ഒാരോരുത്തരും 15-20 റൗണ്ട് വെടിയുതിർത്താണ് പരിശീലിച്ചത്. കൊലപാതകത്തിനുശേഷം ശരദ് കലാസ്കർ െകാല്ലാനുപയോഗിച്ച തോക്ക് പല കഷണങ്ങളാക്കി മുംബൈ-നാസിക് ഹൈവേയിലെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചിരുന്നു. 2018ൽ ആയുധം കൈവശംവെച്ച കേസിൽ ശരദ് കലാസ്കറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.