ബംഗളൂരു: പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഒരേയൊരു പ്രതിയിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമെന്ന അന്വേഷണ സംഘത്തിെൻറ പ്രതീക്ഷക്ക് മങ്ങലേറ്റു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദു യുവസേന നേതാവ് കെ.ടി. നവീൻകുമാറിനെ (37) നുണപരിശോധനക്ക് വിധേയനാക്കാനുള്ള ശ്രമം പ്രതിയുെട എതിർപ്പുമൂലം നടന്നില്ല. ഇയാൾ ആത്മഹത്യഭീഷണി മുഴക്കിയെന്നാണ് വിവരം.
അറസ്റ്റിലായശേഷം പ്രത്യേക അന്വേഷണസംഘത്തിെൻറ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് നുണപരിശോധനക്ക് വിധേയമാകാൻ നവീൻ സന്നദ്ധത പ്രകടിപ്പിച്ചതിനെതുടർന്ന് കോടതിയിൽനിന്ന് അനുമതി വാങ്ങിയ ശേഷം ഗുജറാത്തിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഗുജറാത്തിലെത്തിയ സംഘത്തിന് ഏപ്രിൽ 30 വരെയാണ് നുണപരിശോധനക്കായി സമയം അനുവദിച്ചിരുന്നത്.
വെള്ളിയാഴ്ചയാണ് നുണപരിശോധനക്കായി തീരുമാനിച്ചിരുന്നത്. നവീനെ ലാബിലെത്തിച്ചെങ്കിലും സമ്മതപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു. ബഹളംവെച്ച് നാടകീയരംഗങ്ങൾ സൃഷ്ടിച്ച പ്രതി, നാർക്കോ ടെസ്റ്റ് തെൻറ ആരോഗ്യത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നറിയിച്ചു. തന്നെ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. പ്രതി നിസ്സഹകരിച്ചതോടെ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടിന് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്തുവെച്ചാണ് ഗൗരി ലേങ്കഷ് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിൽ ഹിന്ദുതീവ്രവാദി ഗ്രൂപ്പുകളാണെന്ന് ആരോപണമുയർന്നിരുന്നു. ആറുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഹിന്ദു യുവസേന നേതാവായ നവീൻകുമാർ എന്ന മൊട്ട ഹൊജ്ജയെ പിടികൂടിയ പൊലീസ് കൊലയാളികൾക്ക് ആവശ്യമായ സഹായം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.