ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് ബംഗളൂരുവിൽ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയിലേക്ക്. സംഘടന പ്രവർത്തകരായ അഞ്ചുപേർ പ്രത്യേക അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിലാണെന്നാണ് വിവരം. കർണാടകയിലെ മംഗളൂരു സ്വദേശി ജയപ്രകാശ് എന്ന അണ്ണ (45), മഹാരാഷ്ട്രയിലെ കോലാപുർ സ്വദേശി പ്രവീൺ ലിംകാർ (34), പുണെ സ്വദേശി സാരംഗ് അകോൽക്കർ (38), സാങ്ലി സ്വദേശി രുദ്ര പാട്ടീൽ (37), സത്താറ സ്വദേശി വിനയ് പവാർ (32) എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2009 ഒക്ടോബറിൽ നടന്ന മഡ്ഗാവ് സ്ഫോടനത്തിൽ സാരംഗ് അകോൽക്കർ, രുദ്ര പാട്ടീൽ, പ്രവീൺ ലിംകാർ, ജയപ്രകാശ് എന്നിവർക്ക് പങ്കുള്ളതായി സംശയമുള്ളതിനാൽ ഇവർക്കെതിരെ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.
നരേന്ദ്ര ദഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരെ വെടിവെച്ചുകൊന്ന കേസിൽ അന്വേഷണം നേരിടുന്നവരാണ് സാരംഗ് അകോൽകർ, രുദ്ര പാട്ടീൽ, വിനയ് പവാർ എന്നിവർ. ഗൗരി ലേങ്കഷിേൻറതടക്കമുള്ള നാല് കൊലപാതകങ്ങളുടെ രീതിയിലെയും സമാനതയാണ് അന്വേഷണം ഇവരിലേക്കെത്താൻ കാരണം. കൽബുർഗിയെയും ഗൗരി ലേങ്കഷിനെയും വെടിവെക്കാൻ ഉപയോഗിച്ചത് നാടൻ തോക്കാണെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിൽ ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗതിയിലാണ്.
ഗൗരി കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം ശക്തമായ തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി സൂചിപ്പിച്ചിരുന്നു. കേസിൽ ഇപ്പോൾ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടേണ്ടതില്ലെന്നാണ് ഗൗരിയുടെ കുടുംബാംഗങ്ങളുടെ തീരുമാനം. അന്വേഷണ സംഘം ചില വിവരങ്ങൾ തങ്ങളോട് പങ്കുവെച്ചിട്ടുണ്ടെന്നും അവ മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്നും ഗൗരിയുടെ അമ്മ ഇന്ദിര ലേങ്കഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.