ബംഗളൂരൂ: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മുൻ ശിവസേന കോർപറേറ്ററെ അറസ്റ്റ് ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കൊലപാതകത്തിെൻറ ഗൂഢാലോചനയിൽ മഹാരാഷ്ട്രയിലെ ജൽനയിൽനിന്നുള്ള മുൻ ശിവസേന കോർപറേറ്ററായ ശ്രീകാന്ത് പങ്കാർകറിന് (40) നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ബംഗളൂരുവിൽനിന്നും അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെത്തിക്കും. കൊലപാതകം ആസൂത്രണം െചയ്യാനും അതിനാവശ്യമായ ആയുധങ്ങളും മറ്റും എത്തിച്ചുനൽകാനും മുന്നിൽനിന്നത് ഇയാളാണെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ നല്ലസോപാരയിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ശ്രീകാന്തിനെ മഹാരാഷ്ട്ര എ.ടി.എസ് നേരത്തെ പിടികൂടിയിരുന്നു.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോൽ കാലെ, അമിത് ദേഗ്വേകർ എന്നിവരുമായി ശ്രീകാന്ത് അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.