അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; ഗൗരവ് ഗൊഗോയ്ക്ക് ജോർഹട്ട് മണ്ഡലത്തിൽ തോൽവി

ന്യുഡൽഹി: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി പാർട്ടി അധ്യക്ഷനും എം.പിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. ബി.ജെ.പി എം.എൽ.എ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 23,182 വോട്ടിനാണ് പരാജയപ്പെട്ടത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ജാലുക്ബാരി ഉൾപ്പെടെയുള്ള പ്രധാന മണ്ഡലങ്ങളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു. മാർച്ചിൽ കോൺഗ്രസ് വിട്ട പ്രദ്യുത് ബൊർദോലോയ് ദിസ്പൂരിലും ബി.ജെ.പി ടിക്കറ്റിൽ ലീഡ് ചെയ്യുകയാണ്. 126 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ 99 സീറ്റിൽ ബി.ജെ.പി മുന്നേറുന്നു. 23 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ്സിന് 31 സീറ്റ് ലഭിച്ചിരുന്നു. എ.ഐ.യു.ഡി.എഫിനും ഇത്തവണ കനത്ത പരാജയമാണ് നേരിടുന്നത്. കഴിഞ്ഞതവണ 16 സീറ്റ് നേടിയിരുന്ന പാർട്ടി ഇത്തവണ രണ്ടു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ഹിമന്ദ ബിശ്വ ശർമ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ട്രെന്‍റുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Gaurav Gogoi loses Jorhat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.