ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുെട സഖ്യം വേണ്ട സമയത്ത് ഒരുമിക്കുമെന്ന് കോൺഗ്രസിൻെറ നയതന്ത്ര വിദഗ്ധൻ സാം പിത്രോഡ. സഖ്യത്തിൽ ചേരാത്തതിന് എസ്.പിയും ബി.എസ്.പിയും കോൺഗ്രസിനെ വിമർശിച്ചതിന് പിറകെയാണ് സാം പിത്രോഡയുടെ പ്രസ്താവന.
സീറ്റുകളുടെ കാര്യത്തിൽ ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നാലും പാർട്ടികളുടെ പൊതുലക്ഷ്യം മോദി സർക്കാറിനെ പുറത്താക്കുക എന്നതാണ്. മഹാഗഡ്ബന്ധനിലെ തർക്കം സംബന്ധിച്ച് ആകുലപ്പെടാനില്ല. വേണ്ട സമയത്ത് കക്ഷികൾ ഒരുമിച്ച് നിൽക്കും. അവർക്ക് ഒരു ലക്ഷ്യമാണുള്ളത്. അവർക്ക് ജനാധിപത്യവും പങ്കാളിത്തവും സമാധാനവും ആവശ്യമാണ്. രാജ്യത്ത് സമാധാനമുണ്ടെങ്കിൽ മാത്രമേ തൊഴിലുകൾ സൃഷ്ടിക്കാനാവൂ -സാം പിത്രോഡ പറഞ്ഞു.
കോൺഗ്രസ് ഏറ്റവും കുറച്ച് സീറ്റുകളിൽ മത്സരിക്കുന്നു എന്ന റെക്കോർഡാണ് ഇൗ തെരഞ്ഞെടുപ്പിനുള്ളെതന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പിത്രോഡ തള്ളിക്കളഞ്ഞു. കോൺഗ്രസാണ് ജയിക്കുക. മത്സരം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് മത്സരിക്കാത്തിടത്ത് പാർട്ടി സഖ്യകക്ഷികൾ മത്സരിക്കുന്നുണ്ടെന്നും പിത്രോഡ വ്യക്തമാക്കി.
കോൺഗ്രസിൻെറ ഒത്തുതീർപ്പ് രാഷ്ട്രീയം പ്രശ്നമുള്ളതല്ലെന്നും കാരണം ഈ ഒത്തുതീർപ്പ് മോദി സർക്കാറിനെ താഴെ ഇറക്കുന്നതിനു വേണ്ടിയാണെന്നും പിത്രോഡ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.