കൊലപാതകത്തിന് പ്രതിയുടെ ഫേസ്ബുക്ക് കുറ്റ സമ്മതം

ചണ്ഡിഗഡ്: കൊലപാതകത്തിന് പിന്നിൽ താനാണെന്ന് പ്രതിയുടെ ഫേസ് ബുക്ക് കുറ്റ സമ്മതം. ഒക്ടോബർ 30ന് അമൃതസർ റോഡിൽ ഹിന്ദു സംഘർഷ് നേതാവ് വിപാൻ ശർമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വരാജ് സിങ് മിന്‍റുവാണ്  ഫേസ് ബുക്ക് പോസറ്റിലൂടെ  കുറ്റസമ്മതം നടത്തിയത്.

വിപാൻ ശർമ്മയെ ഒക്ടോബർ 30ന് അമൃതസർ^ബാട്ടാല റോഡിൽ കൊലപ്പെടുത്തിയത്  ഞാനാണെന്ന് എന്‍റെ സുഹൃത്തുക്കളോട് പറയണം. ഇതിനു പിന്നിൽ മറ്റൊരു മതങ്ങൾക്കും പങ്കില്ലെന്നും മിന്‍റു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്‍റെ ആധികാരികത സംബന്ധിച്ച്  അന്വേഷിക്കാൻ അമൃതസർ പൊലീസ് സൈബർ വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം പ്രതി മിന്‍റുവും ശുഭം സിങ്, ധർമീന്ദ്രർ സിങ് എന്നീ കൂട്ടാളികളും ചേർന്ന്  വിപാൻ ശർമ്മയെ അമൃത് സർ^ ബട്ടാല റോഡിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

അമൃത് സർ ഡെപ്യൂട്ടി കമ്മീഷ്ണർ ചരൺജിത്ത് സിങിന്‍റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. പ്രതികൾ ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ചരൺ സിങ് പറഞ്ഞു. അതേസമയം പ്രതികളെ ഒളിപ്പിച്ച കേസിൽ മിന്‍റുവിന്‍റെ മാതാവ് സുഖരാജ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Gangster on Facebook Admits Killing Hindu Outfit Leader in Amritsar-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.