ന്യൂഡൽഹി: കൊല്ലപ്പെട സമാജ്‍വാദി പാർട്ടി മുൻ എം.പി അതീർഖ് അഹ്മദിന്റെ അഭിഭാഷകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്.പി എം.എൽ.എ രാജു പാൽ വധക്കേസിലെ മുഖ്യ ദൃക്സാക്ഷിയായിരുന്ന ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഉമേഷ് പാലിന്റെ ലൊക്കേഷനെ കുറിച്ച് കൊലപാതകിക്ക് വിവരം നൽകിയത് അഭിഭാഷകൻ വിജയ് മിശ്രയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടത്. ധൂമൻഗഞ്ചിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ലഖ്നോയിലെ ഹോട്ടലിനു സമീപം വെച്ച് ശനിയാഴ്ച അർധരാത്രിയായിരുന്നുവിജയ് മിശ്രയുടെ അറസ്റ്റ്.
ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തെ മാഫിയകളെ വേരോടെ പിഴുതെറിയുമെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.