Posted On
date_range Updated On
date_range കൂട്ടബലാത്സംഗ കേസ്: മുഖ്യപ്രതി കീഴടങ്ങി
കോയമ്പത്തൂർ: പ്ലസ്വൺ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതി കോയമ്പത്തൂർ മഹിള കോടതിയിൽ കീഴടങ്ങി. കോയമ്പത്തൂർ സീരനായ്ക്കൻപാളയം മണികണ്ഠനാണ് (21) കീഴടങ്ങിയത്. ഇയാളെ ഡിസംബർ 17 വരെ റിമാൻഡ് ചെയ്തു.
കേസിൽ മണികണ്ഠനുൾപ്പെടെ ആറ് പ്രതികളാണുള്ളത്. ഇതിൽ പ്രകാശ്, രാഹുൽ, കാർത്തികേയൻ, നാരായണമൂർത്തി എന്നിവരെ പോക്സോ നിയമപ്രകാരം കേസെടുത്ത് ആർ.എസ് പുരം പൊലീസ് നേരത്തെ റിമാൻഡ് ചെയ്തിരുന്നു. നവംബർ 26ന് കോയമ്പത്തൂർ സീരനായ്ക്കൻപാളയം െഎശ്വര്യ നഗറിലെ പാർക്കിലായിരുന്നു സംഭവം. പീഡനദൃശ്യം പ്രതികൾ വിഡിയോയിൽ പകർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.