യു.പിയിൽനിന്ന് വിമാനത്തിലെത്തി ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഘം പിടിയിൽ

മംഗളൂരു: ഉത്തർ പ്രദേശിൽനിന്ന് വിമാനത്തിൽ എത്തി ട്രെയിനിൽ കയറി കവർച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേരെ മംഗളൂരു ജങ്ഷൻ റെയിൽവേ സുരക്ഷ സേന അറസ്റ്റ് ചെയ്തു.

മിർസാപൂരിലെ അഭയ്രാജ് സിങ് (25), രജ്പുരയിലെ ഹരിശങ്കർ ഗിരി (25) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മൂന്നാമൻ രക്ഷപ്പെട്ടു. 126 ഗ്രാം സ്വർണാഭരണങ്ങളും പണവും ഇവരിൽനിന്ന് കണ്ടെടുത്തു.

കവർച്ച ചെയ്യേണ്ട യാത്രക്കാരെ നേരത്തെ നോട്ടമിടും. അവർക്ക് ഇറങ്ങേണ്ട സ്ഥലങ്ങൾ സൗഹൃദപൂർവം ചോദിച്ചറിയും. തീവണ്ടി സ്റ്റേഷൻ അടുക്കാറാവുമ്പോൾ വാതിലിനടുത്ത് നിൽക്കും. മിന്നൽ വേഗത്തിൽ കൊലുസ്, മാല തുടങ്ങിയവ കവർന്ന് വേഗം കുറഞ്ഞ് ഓടുന്ന തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടും -ഇതാണ് രീതി.

കഴിഞ്ഞ മാസം 27ന് സംഘം യു.പിയിൽനിന്ന് വിമാനത്തിൽ ഗോവയിലെത്തുകയായിരുന്നെന് ആർ.പി.എഫ് പറഞ്ഞു. മംഗളൂരുവിലെത്തി തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിൽ കയറി. കായംകുളത്തായിരുന്നു ആദ്യ കവർച്ച. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ട്രെയിനുകളിൽ യാത്രക്കാരെ കവർച്ച ചെയ്തു. മംഗളൂരു ജങ്ഷൻ റയിൽവേ സ്റ്റേഷനിൽ നാലു തവണയും ശീരൂർ, ബാർകുർ സ്റ്റേഷനുകളിൽ രണ്ട് വീതവും കവർച്ച നടത്തി.

Tags:    
News Summary - gang arrested for stealing from train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.