ബംഗളൂരു ഈദ്ഗാഹിലെ ഗണേശ് ചതുർഥി: ഹരജി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ബംഗളൂരു ഈദ്ഗാഹ് മൈതാനത്ത് ഗണേശ് ചതുർഥി ചടങ്ങ് നടത്താൻ അനുമതി നൽകിയതിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കും. കർണാടക വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹരജി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്‍റെ ശ്രദ്ധയിൽ ഹരജി കൊണ്ടുവന്നത്.

ബംഗളൂരു കോർപറേഷന് ആ ഭൂമിയിൽ ഒരു അവകാശവും ഇല്ലെന്ന് 1964ൽ സുപ്രീംകോടതി വിധിച്ചതാണെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് തൽസ്ഥിതി തുടരാൻ വിധിച്ചത്.

എന്നാൽ ആർക്കും എന്തും ഈദ്ഗാഹ് മൈതാനത്ത് ചെയ്യാമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. മതസൗഹാർദം തകർക്കാനുള്ള നടപടികളിലേക്ക് ഇത് വഴിവെക്കുമെന്നും സിബൽ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Ganesh Chaturthi in Bengaluru eidgah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.