ഗാന്ധിയില്ലാത്ത 2000ത്തിന്‍റെ നോട്ട്; വ്യാജനല്ലെന്ന് അധികൃതർ

ഷിയാപൂർ: ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകൾ ലഭിച്ച ഗ്രാമീണർ പരിഭ്രാന്തിയിലായി. മധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി. ഐയിൽ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. നോട്ടുകൾ വ്യാജമാണെന്ന്കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതർ അറിയിച്ചത്.

നോട്ടുകൾ തിരിച്ചെടുത്തെങ്കിലും പകരം പണം നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി. ഇതേക്കുറിച്ച് ഒരു നടപടയും സ്വീകരിച്ചില്ലെന്നും ഗ്രാമീണർക്ക് പരാതിയുണ്ട്. എന്നാൽ നോട്ടുകൾ വ്യാജമല്ലെന്നും അച്ചടിയിൽ ഉണ്ടായ പിശകാണെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

 

Tags:    
News Summary - Gandhi image missing on Rs 2,000 notes given to farmers, bank says they aren’t fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.