രാഷ്ട്രാന്തരീയ തലത്തിൽ ഇന്ത്യയെ മുന്നിൽനിർത്തി ജി20 ഉച്ചകോടിക്ക് ന്യൂഡൽഹി സാക്ഷിയായത് സെപ്റ്റംബറിൽ. പ്രധാനപ്പെട്ട മൂന്നു തീരുമാനങ്ങളിൽ ഇന്ത്യയുടെ കൈയൊപ്പ് പ്രകടമായി. ജി20 പ്രഖ്യാപനം, സാമ്പത്തിക ഇടനാഴി, ആഫ്രിക്കൻ യൂനിയന്റെ അംഗത്വം എന്നിവയാണവ. ജി20യെ ജി21 ആക്കി ഉയർത്തുന്നതിൽ ഇന്ത്യയുടെ മുൻകൈ ഉണ്ട്. വ്യാപാര മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാനുള്ള ധാരണ. ഇന്ത്യ-യൂറോപ്പ് വ്യാപാരത്തിന് 40 ശതമാനം വേഗക്കൂടുതൽ നൽകുന്ന ഈ ധാരണ യൂറോപ്പിനും ഇന്ത്യക്കും നല്ല വാർത്തയാണ്. മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ച ഇന്തോനേഷ്യ, തുടർന്ന് വഹിക്കാൻ പോകുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക, ജപ്പാൻ എന്നിവയുടെ സജീവ പിന്തുണയോടെ ഏകകണ്ഠ പ്രഖ്യാപനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത് ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഹരിത വികസനം, ഡിജിറ്റൽ സമ്പദ്ഘടന, ആഗോള ജൈവ ഇന്ധന സഖ്യം, ഉപഗ്രഹ ദൗത്യം തുടങ്ങി വിവിധ തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. റഷ്യയുടെയും ചൈനയുടേയും പ്രസിഡന്റുമാർ പങ്കെടുത്തില്ലെങ്കിലും ഉച്ചകോടി പ്രതീക്ഷിച്ചതിൽ കവിഞ്ഞ വിജയമാണ്. യുക്രെയ്ൻ വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ അമേരിക്കയും യൂറോപ്യൻ യൂനിയനും ജി7 കൂട്ടായ്മയും തയാറായത് കടലാസിൽ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് തുടർന്നുള്ള ദിവസങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.