മെയ്​ ഒന്നു മുതൽ ഇന്ധനവില ദിവസവും പുതുക്കുമെന്ന്​ എണ്ണക്കമ്പനികൾ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളായ എണ്ണ കമ്പനികൾ മെയ് ഒന്നു മുതൽ ദിവസവും ഇന്ധനവില പുതുക്കുന്നു. ആദ്യഘട്ടത്തിൽ അഞ്ചു നഗരങ്ങളിലാണ് തീരുമാനം നടപ്പിൽ വരുത്തുക. പുതുച്ചേരി, വിശാഖപ്പട്ടണം, ഉദയ്പൂർ, ജംഷഡ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ദിവസവും ഇന്ധന വില പുതുക്കുന്നത്.

കറൻസി വിലയിലെ മാറ്റവും ആഗോള എണ്ണ വിപണിയിെല വ്യത്യാസവും അനുസരിച്ച്  രണ്ടാഴ്ച കൂടുേമ്പാഴാണ്  രാജ്യത്താകമാനം  നിലവിൽ വില പുതുക്കുന്നത്.

രാജ്യത്തെ  90ശതമാനം ചെറുകിട ഒൗട്ട്ലറ്റുകളും ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികളുടെതാണ്.  ഇൗ മൂന്നു കമ്പനികൾക്ക് അഞ്ചു നഗരങ്ങളിലായി 200 ഒാളം ഒൗട്ട്ലെറ്റുകളുണ്ട്.

രാജ്യത്താകമാനം ഇൗ സംവിധാനം ഏർെപ്പടുത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാനാണ് ആദ്യം അഞ്ചു നഗരങ്ങളിൽ തീരുമാനം നടപ്പാക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Fuel prices to be revised every day in five cities from May 1: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.