പതഞ്ജലി മുളകുപൊടിയിൽ മായം; ടൺകണക്കിന് പൊടി വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു

ന്യൂഡൽഹി: മായം കലർത്തലും കീടനാശിനി സാന്നിധ്യവും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമടക്കമുള്ള വിവാദങ്ങൾ വിട്ടൊഴിയാതെ ബാബ രാംദേവി​ന്റെ പതഞ്ജലി ഫുഡ്സ്. ഏറ്റവുമൊടുവിൽ പതഞ്ജലിയുടെ ചുവന്ന മുളകുപൊടിയിൽ കീടനാശിനി അംശം കണ്ടെത്തി. ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) പരിശോധനയിലണ് അമിതമായ തോതിൽ കീടനാശിനി കണ്ടെത്തിയത്. ഇതേതുടർന്ന് നാല് ടൺ മുളകുപൊടി വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടു.

പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ എ.ജെ.ഡി 2400012 എന്ന ബാച്ചിലുള്ള 200 ഗ്രാം പാക്കറ്റിലാണ് കീടനാശിനിയുടെ അമിത സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഒരു ബാച്ച് തിരിച്ചുവിളിക്കാൻ ജനുവരി 13നാണ് എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടത്. ഇതുപ്രകാരം ഈ ബാച്ച് വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. മുളകുപൊടിയുടെ സാമ്പിൾ പരിശോധിച്ചപ്പോൾ അനുവദനീയമായതിൽ കൂടുതൽ കീടനാശിനി അംശം ക​ണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഉത്തരവ്.

1986ലാണ് ബാബ രാംദേവ് പതഞ്ജലി ഫുഡ്സ് സ്ഥാപിച്ചത്. ബിസ്കറ്റ്, നൂഡിൽസ്, പഞ്ചസാര എന്നിവയും വിവിധ ഭക്ഷ്യ എണ്ണകളും പാക്കേജ് ഫുഡും പതഞ്ജലി ഫുഡ്സ് വിപണിയിലിറക്കുന്നുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 21% വർധനവ് രേഖപ്പെടുത്തി 309 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 8,199 കോടി രൂപയാണ് ഈ കാലയളവിൽ മൊത്തവരുമാനം.

കാൻസറിന് കാരണമാകുന്ന കീടനാശിനി ഉയർന്ന അളവിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സുഗന്ധവ്യഞ്ജന നിർമ്മാതാക്കളായ എം.ഡി.എച്ച്, എവറസ്റ്റ് എന്നിവയുടെ ചില ഉൽപ്പന്നങ്ങളുടെ വിൽപ്പന ഹോങ്കോങ്ങിലും സിംഗപ്പൂരിലും നിർത്തിവച്ചിരുന്നു. ഇ​തേത്തുടർന്ന് ഇത്തരം ഉൽപന്നങ്ങളുടെ പരിശോധന ശക്തമാക്കിയിരുന്നു.

കഴിഞ്ഞവർഷം ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി പതഞ്ജലിയുടെ 14 ഉൽപന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ഇവയുടെ വിൽപന നിർത്തിവെച്ചതായി പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലൈ​സ​ൻ​സ് റദ്ദാക്കിയ ഉൽപന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകുകയും ചെയ്തു. ഇവയുടെ പരസ്യം പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി​യ​തി​​ന്റെ പേ​രി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്കെതിരെ രൂ​ക്ഷ വി​മ​ർ​ശ​നം സു​പ്രീം​കോ​ട​തി നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 14 ഉൽപന്നങ്ങളുടെ വിൽപന ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി തടഞ്ഞത്.

ഇതിനുപുറമെ, ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്​ ലം​​ഘി​​ച്ച്​ ക​​ർ​​പ്പൂ​​ര ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വി​​റ്റ​​തി​​ന്​ പ​​ത​​ഞ്ജ​​ലി​​ക്ക്​ ബോം​​​ബെ ഹൈ​​കോ​​ട​​തി 50 ല​​ക്ഷം രൂ​​പ പി​​ഴ വി​​ധി​​ച്ചിരുന്നു. വ്യാ​​പാ​​ര മു​​ദ്ര ലം​​ഘ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ പ​​ത​​ഞ്ജ​​ലി​​ക്ക്​ എ​​തി​​രെ മം​​ഗ​​ളം ഓ​​ർ​​ഗാ​​നി​​ക്​ ക​​മ്പ​​നി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വാ​​ണ്​ ലം​​ഘിച്ചതിനാണ് നടപടി. ​​ഉ​​ത്ത​​ര​​വ്​ ലം​​ഘി​​ക്കു​​ന്ന​​ത് പൊ​​റു​​പ്പി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന്​ പ​​റ​​ഞ്ഞ്​ ജ​​സ്റ്റി​​സ്​ ആ​​ർ.​​ഐ ച​​ഗ്ല​​യു​​ടെ സിം​​ഗ്ൾ ബെ​​ഞ്ചാ​​ണ്​ പി​​ഴ​​യി​​ട്ട​​ത്.

പതഞ്ജലിയുടെ മധുര പലഹാരമായ സോന പപ്ടിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരടക്കം മൂന്നുപേർക്ക് പിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആറുമാസം തടവും പിഴയും വിധിച്ചിരുന്നു. മൂന്ന് പേർക്കും യഥാക്രമം 5,000, 10,000, 25,000 രൂപയാണ് പിഴ വിധിച്ചത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയിലാണ് സോന പപ്ടിക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ രുദ്രാപൂർ ലബോറട്ടറിയിലാണ് പതഞ്ജലിയുടെ സോന പപ്ടി ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്.

കേരളത്തിൽ പ​ത​ഞ്ജ​ലി​ക്കെ​തി​രെ 33 കേ​സു​ക​ൾ ഡ്ര​ഗ്സ് വി​ഭാ​ഗം ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്. പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ ഔ​ഷ​ധ​നി​ർ​മാ​ണ വി​ഭാ​ഗം ദി​വ്യ ഫാ​ർ​മ​സി​യു​ടെ ഉ​ട​മ​ക​ളാ​യ ദി​വ്യ​യോ​ഗ മ​ന്ദി​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബാ​ബാ രാം​ദേ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​നും മൂ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യി കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്റ് ഡ്ര​ഗ്സ് ​ക​​ൺ​ട്രോ​ള​ർ ​ഷാ​ജി എം. ​വ​ർ​ഗീ​സ് രൂ​പ​വ​ത്ക​രി​ച്ച സ്​​പെ​ഷ​ൽ സ്ക്വാ​ഡ് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി-​നാ​ലി​ൽ കേ​സുകൾ ഫ​യ​ൽ ചെ​യ്തിട്ടുണ്ട്.

പ​രാ​തി​ക​ൾ ധാ​രാ​ളം ഉ​യ​ർ​ന്നെ​ങ്കി​ലും രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഡ്ര​ഗ്സ് വ​കു​പ്പ് പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ ഔ​ഷ​ധ​നി​ർ​മാ​താ​ക്ക​ളാ​യ ദി​വ്യ ഫാ​ർ​മ​സി​ക്കെ​തി​രെ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്ത് നി​യ​മ​ന​ട​പ​ടി തു​ട​ങ്ങിയത്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ണ​ബ്ൾ അ​ഡ്വ​ർ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 ലം​ഘി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് ദി​വ്യ ഫാ​ർ​മ​സി​ക്കെ​തി​രെ 33 കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ക്ട് പ്ര​കാ​രം ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ച്ചും ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്തും തെ​റ്റി​ദ്ധാ​ര​ണ ജ​നി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് ഈ ​ആ​ക്ട് പ്ര​കാ​രം വി​ല​ക്കു​ണ്ട്. ഇ​ത് ലം​ഘി​ച്ച് പ​ത​ഞ്ജ​ലി പ​ത്ര​പ​ര​സ്യം ന​ൽ​കി​യെ​ന്നാ​ണ് കേ​സ്.

Tags:    
News Summary - FSSAI orders Patanjali Foods to recall entire batch of 'implicated' red chilli powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.