ഭിന്നതകൾക്കിടെ സൗഹൃദം പങ്കിട്ട് ചിരിച്ച് രാഹുലും അഖിലേഷും; തോളിൽ കൈയിട്ട് ഖാർഗെയും -ചിത്രങ്ങൾ വൈറൽ

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനിടെ പാർട്ടികളുടെ വ്യത്യസ്ത നിലപാടുകൾ കാരണം ഭിന്നതയിലായിരുന്ന രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സൗഹൃദം പങ്കിട്ട് ചിരിക്കുന്ന പുതിയ ചിത്രങ്ങൾ വൈറലായി. അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ പാർലമെന്‍റിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ഈ രംഗം.


രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഊഷ്മളമായി ആശയവിനിമയം സംസാരിക്കുന്നതും ഒരുമിച്ച് ചിരിക്കുകയും ചെയ്ത രംഗത്തിന് സാക്ഷിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമുണ്ടായിരുന്നു.

ഇരുവരുടെയും തോളിൽ ഖാർഗെ കൈവെച്ച് നിൽക്കുന്നത് പലരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

Tags:    
News Summary - friendly interaction photo of Kharge, Rahul Gandhi and Akhilesh Yadav goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.