ശ്രീനഗർ: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനുപിന്നാലെ വെള്ളിയാഴ്ച പ്രാർഥനക്ക് അനുമതി നൽകാതിരുന്ന ശ്രീനഗറിലെ ചരിത്ര പ്രസിദ്ധമായ ജാമിഅ മസ്ജിദിൽ ആഗസ്റ്റ് അഞ്ചിനുശേഷം ആദ്യമായി ജമുഅ നടന്നു. 14ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയിൽ കനത്ത സുരക്ഷാ വലയത്തിൽ നടന്ന വെള്ളിയാഴ്ച പ്രാർഥനയിൽ പ്രദേശവാസികളായ ആയിരത്തോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്.
പുറത്തുനിന്നുള്ളവരെ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി പ്രവേശിപ്പിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.