അനിൽ അംബാനി
ന്യൂഡൽഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (ഫെമ) കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് ലഭിച്ച റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി വെള്ളിയാഴ്ച ഹാജരായില്ല.
നവംബർ 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി പുതിയ നോട്ടീസ് നൽകി. വിർച്വലായി ഹാജരാകാമെന്ന അനിൽ അംബാനിയുടെ വാഗ്ദാനം ഇ.ഡി അംഗീകരിച്ചില്ല.
അന്വേഷണവുമായി സഹകരിക്കാമെന്ന് അനിൽ അംബാനി അധികൃതരെ അറിയിച്ചു. ജയ്പൂർ-റീംഗസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം, 100 കോടി രൂപയുടെ ഫണ്ട് ഹവാല വഴി വിദേശത്തേക്ക് അയച്ചതായി ഇ.ഡി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യംചെയ്ത ശേഷമാണ് അനിൽ അംബാനിയെ വിളിപ്പിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.