സ്വാതന്ത്ര്യ സമരസേനാനികൾ തടവറയിൽ; തരൂരിന്‍റെ ട്വീറ്റ് വൈറലായി

ഗാന്ധി രക്ത്വസാക്ഷി ദിനത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമെന്ന് പറയുന്ന ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഇന്നത്തെ ഇന്ത്യൻ ഭരണത്തിൽ നാം സ്വാതന്ത്ര്യ സമരകാലത്ത് അനുഭവിച്ച ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ ട്വീറ്റിൽ പങ്കുവെച്ചത്.

ബി.ആർ. അംബേദ്കർ, മഹാത്മ ഗാന്ധി, മൗലാന ആസാദ്, സരോജിനി നായിഡു, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവർ അഴികൾക്കുള്ളിൽ നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. തനിക്കറിയാത്ത ആൾ അയച്ച ചിത്രങ്ങളാണ് പങ്കുവെക്കുന്നതെന്നും ശശി തരൂർ ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്. ആറു നേതാക്കൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയാകുമെന്നാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

അംബേദ്കർ ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്തതിന് മതവികാരം വൃണപ്പെടുത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, ഗാന്ധിജി കോടതിയലക്ഷ്യത്തിന് വിചാരണ നേരിടുന്നു. മത ദേശീയതയെ എതിർത്തതിന് സമൂഹത്തിൽ ശത്രുത വളർത്തുന്നു എന്ന പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്.

സരോജിനി നായിഡു വിപ്ലവകരമായ കവിത എഴുതിയതിന് ഭീകരവാദ കേസിൽ യു.എ.പി.എ ചുമത്തി വിചാരണ തടവിലാണ്. ഭഗത് സിങ് കാരണങ്ങളില്ലാതെ ദേശസുരക്ഷാ നിയമപ്രകാരം തടങ്കലിലും മോശം നിയമങ്ങൾക്കെതിരെ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സുഭാഷ് ചന്ദ്രബോസ് ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലിലും ആണ്. 


Tags:    
News Summary - freedom fighters in Jail -Shashi Tharoor Tweet Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.