Posted On
date_range Updated On
date_range 2000 െറയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ
ന്യൂഡൽഹി: രാജ്യത്തെ 2000 െറയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതായും ഓരോ ദിവസവും വൈഫൈ സ്റ്റേഷനുകളുടെ എണ്ണം വർധിക്കുകയാണെന്നും അധികൃതർ. രാജസ്ഥാനിലെ റാണാ പ്രതാപ് നഗറിനെരണ്ടായിരാമത്തെ വൈഫൈ സ്റ്റേഷനാക്കിയെന്നും റെയിൽവേയുടെ കീഴിലുള്ള റെയിൽടെൽ സി.എം.ഡി പുനീത്ചാവ്ല അറിയിച്ചു. കഴിഞ്ഞദിവസം മാത്രം 74 സ്റ്റേഷനുകളിൽ കൂടി വൈഫൈ ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലയിലും ഇൻറർനെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.