തമിഴ്​നാട്ടിൽ കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുമെന്ന്​​ എടപ്പാടി പളനിസ്വാമി

ചെന്നൈ: കോവിഡ്​ വാക്​സിൻ ലഭ്യമായാൽ തമിഴ്​നാട്ടിലും അത്​ സൗജന്യമായി നൽകുമെന്ന്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബിഹാറിന്​ പിന്നാലെ തമിഴ്​നാടും ഈ പ്രഖ്യാപനം നടത്തുകയാണ്​. കോവിഡ്​ വാക്​സിൻ ലഭ്യമായാൽ അത്​ സൗജന്യമായി നൽകും. തമിഴ്​നാട്ടിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ എടപ്പാടിയുടെ പ്രസ്​താവന.

ബി.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലാണ്​ ബി.ജെ.പി വാഗ്​ദാനം ചെയ്​തത്​. കോവിഡ് -19 വാക്സിൻ വൻ തോതിൽ ലഭ്യമായി തുടങ്ങിയാൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്നാണ്​ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട്​ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്​. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിമർശനങ്ങൾ രൂക്ഷമായതോടെ മറുപടിയുമായി ബി.ജെ.പിയുടെ ഐ.ടി സെൽ അംഗം അമിത് മാൽവിയ രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനമുണ്ട്​. എല്ലാ പദ്ധതികളെയും പോലെ കേന്ദ്രം മിതമായ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ നൽകും. അത്​ സൗജന്യമായി നൽകണോ വേണ്ടയോ എന്നത്​ സംസ്ഥാന സർക്കാരുകൾ തീരുമാനിക്കാവുന്നതാണ്​. സംസ്ഥാനത്തെ ആരോഗ്യത്തിന്​ പ്രാധാന്യമെന്ന്​ കരുതുന്നതിനാൽ ബിഹാർ ബി.ജെ.പി അത്​ സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു- അമിത്​ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.