ബംഗളൂരു: മല്ലേശ്വരത്ത് മൈസൂർ സിൽക്ക് സാരികളുടെ വാർഷിക വിൽപ്പനക്കിടെ സാരിക്ക് വേണ്ടി തമ്മിൽത്തല്ല്. ഒരു സാരിക്ക് വേണ്ടി രണ്ട് സ്ത്രീകൾ തമ്മിൽ തർക്കം കൂടുന്നതിന്റെയും ഒടുവിൽ അത് കൈയാങ്കളിയിലേക്ക് നീങ്ങുന്നതിന്റെയും വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരസ്പരം അടിച്ചും മുടിപിടിച്ച് വലിച്ചും ചീത്തവിളിച്ചും തർക്കും രൂക്ഷമാവുന്നു. എന്നാൽ ഷോപ്പിങ്ങിന് വന്ന മറ്റ് ആളുകൾ തർക്കം നടക്കുന്നതുപോലും ശ്രദ്ധിക്കാതെ ഷോപ്പിങ് തുടരുകയാണ്. അതിനിടെ സെക്യൂരിറ്റി ജീവനക്കാരനെത്തി സ്ത്രീകളെ പിടിച്ചു മാറ്റുന്നതും വിഡിയോയിലുണ്ട്.
‘പിറകിൽ അടി നടക്കുമ്പോൾ എന്തു നടക്കുന്നുവെന്നറിയാൻ തല ഒന്നു തിരിച്ചുപോലും നോക്കാതെ ഷോപ്പിങ് നടത്തുന്നവരെയാണ് എനിക്കിഷ്ടം’ എന്നാണ് ഒരു യൂസർ കമന്റ് ചെയ്തിരിക്കുന്നത്.
സാരി ഒരു തുണിക്കഷണമല്ല, അതൊരു വികാരമാണ് എന്ന് മറ്റൊരാൾ. എത്ര ആവശ്യക്കാരാണ് സാരിക്ക്, ഈ വിഡിയോ പരസ്യത്തിനായി ഉപയോഗിക്കാമെന്നും, ഈ രാജ്യത്ത് നമ്മൾ ഭൂമിക്കും പണത്തിനും സാരിക്കും വേണ്ടി അടികൂടുന്നുവെന്നും കമന്റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.