Posted On
date_range Updated On
date_range സൗജന്യ ബസ് യാത്ര: ആദ്യ ദിനം 12 ലക്ഷം യാത്രക്കാരികൾ
അമരാവതി: ആന്ധ്രാപ്രദേശിൽ സ്ത്രീ ശക്തി പദ്ധതി ഉദ്ഘാടനം ചെയ്ത് 30 മണിക്കൂറിനുള്ളിൽ 12 ലക്ഷം സ്ത്രീകൾ സൗജന്യമായി ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്.ആർ.ടി.സി) ബസുകളിൽ സഞ്ചരിച്ചതായി അധികൃതർ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയ ആദ്യ ദിവസം തന്നെ ഗുണഭോക്താക്കൾക്ക് അഞ്ചു കോടി രൂപ വരെ ലാഭിക്കാൻ കഴിഞ്ഞെന്നാണ് കണക്കാക്കപ്പെടുന്നത്. ആന്ധ്ര നിവാസികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ് വ്യക്തികൾക്കും എ.പി.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയായ സ്ത്രീ ശക്തി ആഗസ്റ്റ് 15നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.