ഡൽഹി യൂണിവേഴ്സിറ്റി ഫ്രറ്റേണിറ്റി മൂവ്മെന്റും അസാപ് സ്റ്റുഡന്റസ് കമ്മ്യൂണിറ്റിയും തുർക്കി ഭൂകമ്പ ബാധിതർക്ക് ശേഖരിച്ച ദുരിതാശ്വാസ സഹായം ന്യൂഡൽഹിയിൽ എംബസി അറ്റാഷേക്ക് കൈമാറുന്നു
Posted On
date_range Updated On
date_range തുർക്കിയക്ക് സഹായവുമായി ഫ്രറ്റേണിറ്റിയും അസാപും
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഫ്രറ്റേണിറ്റി മൂവ്മെന്റും അസാപ് സ്റ്റുഡന്റസ് കമ്മ്യൂണിറ്റിയും സംയുക്തമായി തുർക്കിയ ഭൂകമ്പ ബാധിതർക്ക് ശേഖരിച്ച സ്ലീപ്പിങ് ബാഗുകൾ, സ്വെറ്ററുകൾ സാനിറ്ററി പാഡുകൾ, കുട്ടികൾക്കുള്ള ഡൈപ്പറുകൾ എന്നിവ അടക്കമുള്ള ദുരിതാശ്വാസ സഹായങ്ങൾ തുർക്കി എംബസി അറ്റാഷേക്ക് കൈമാറി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫയ്യാസ് അഷ്റഫ് അസാപ് കൺവീനർ നവാർ ഇലഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായിട്ടുള്ള അമീൻ അഹ്സൻ, ഫിദ ബിലാൽ, ജസീം എന്നിവർ ചേർന്ന് ന്യൂഡൽഹിയിലെ തുർക്കി എംബസിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.