കോവിഡ് പോരാട്ടത്തിന് പിന്തുണ; ഇന്ത്യക്ക് വെന്റിലേറ്ററുകളും കിറ്റുകളും കൈമാറി ഫ്രാന്‍സ് 

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഇതിന്റെ ഭാഗമായി വെന്റിലേറ്ററുകളും കോവിഡ് പരിശോധന കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറി. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായിന്‍ ഉപകരണങ്ങള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറി. 

ഡല്‍ഹിയിലെ പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഫ്രഞ്ച് സൈനിക വിമാനത്തിലാണ് ഉപകരണങ്ങള്‍ എത്തിച്ചത്. 

ഉപകരണങ്ങള്‍ കൈമാറാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫ്രഞ്ച് അംബാസഡര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് സാമ്പത്തിക സഹായമായി 200 മില്ല്യണ്‍ യൂറോ നേരത്തെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്ക് മെഡിക്കല്‍ ഉപകരണങ്ങളും സാങ്കേതിക സഹായവും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 

Tags:    
News Summary - France Sends Ventilators, Test Kits to Assist India in Covid-19 Fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.