പതിനാലുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ പരിചരണം നൽകിയില്ലെന്ന് ആരോപണം

ലഖ്നോ: ബന്ധു ലൈം​ഗിക പീഡനത്തിന് ഇരയാക്കി ​ഗർഭിണിയാക്കി പതിനാലുകാരി സർക്കാർ ആശുപത്രി പരിസരത്ത് വെച്ച് കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ മീരത്തിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ സുഭാഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എട്ട് മാസം ​ഗർഭിണിയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് കുടുംബം സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബന്ധുവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ കുട്ടിക്ക് വേണ്ട പരിചരണം ആശുപത്രി അധികൃതർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം രം​ഗത്തെത്തിയിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികൃതർ അഡ്മിറ്റ് ആക്കിയിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. 

Tags:    
News Summary - fourteen-year-old girl was raped by her relative and made pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.