Posted On
date_range Updated On
date_range പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിലൊരാൾ കശ്മീർ പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്. പുൽവാമയിലെ ലാസിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികളിൽ നിന്ന് രണ്ട് എ.കെ 47 തോക്കുകളും ഒരു എ.കെ.എം തോക്കും എസ്.എൽ.ആർ റൈഫിളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. സർവീസ് റൈഫിളുമായാണ് മുൻ പൊലീസുകാരൻ തീവ്രവാദികളുടെ സംഘത്തിൽ ചേർന്നതെന്നാണ് വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
വ്യാഴാഴ്ച വൈകീട്ടാണ് സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.