സുപ്രീംകോടതിയിലെ നാലു ജഡ്​ജിമാർക്ക്​ കൂടി കോവിഡ്​

ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു ജഡ്​ജിമാർക്ക്​ ​കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന്​ ഒരാ​െള ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വരെ നാലുപേരും ഔദ്യോഗിക നടപടികളിൽ സജീവമായിരുന്നതായാണ്​ വിവരം. ജഡ്​ജിമാർക്ക്​ പുറമെ സുപ്രീംകോടതിയിലെ മറ്റു ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്​ച ജസ്റ്റിസ്​ എം.ആർ. ഷായുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ ജീവനക്കാർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു.

ഈ മാസം ആദ്യത്തോടെ 40ഓളം സുപ്രീംകോടതി ജീവനക്കാർക്ക്​ ​കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 22 മുതൽ അടിയന്തര കേസുകൾ മാത്രമേ പരിഗണിക്കൂവെന്ന്​ സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു.

രാജ്യത്ത്​ മൂന്നുലക്ഷത്തിന്​ മുകളിലാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 24 മണിക്കൂറിനിടെ 3,15,925 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2,102​ മരണമാണ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചത്​. ഈ മാസം ആദ്യം 50,000ത്തിന്​ മുകളിലായിരുന്ന കോവിഡ്​ കേസുകൾ 20 ദിവസത്തിനുള്ളിൽ മൂന്നുലക്ഷം തൊടുകയായിരുന്നു.

Tags:    
News Summary - Four SC Judges Test Positive For Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.