Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദി ഏറ്റുമുട്ടൽ: നാലു പൊലീസുകാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഷോപ്പിയാൻ ജില്ലയിലെ അരഹമ എന്ന സ്ഥലത്താണു ഭീകരാക്രമണം ഉണ്ടായത്.
പൊലീസിലെ കോണ്‍സ്റ്റബിള്‍മാരായ ഇഷ്ഫാഖ് അഹമ്മദ് മിര്‍, ജാവേദ് അഹമ്മദ് ഭട്ട്, മുഹമ്മദ് ഇഖ്ബാല്‍ മിര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ആദില്‍ മന്‍സൂര്‍ ഭട്ട് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പൊലീസ് വാഹനം ശരിയാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരരെ പിടികൂടാൻ കഴിഞ്ഞില്ല. പൊലീസുകാരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത് രക്ഷപ്പെട്ട തീവ്രവാദികൾക്ക് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.