എട്ടരക്കിലോ വറുത്ത കടൽക്കുതിരയുമായി നാലുപേർ പിടിയിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഘോഷ്പുകറിൽ നിന്ന് വറുത്ത കടൽക്കുതിരകളുമായി നാലുപേർ പിടിയിൽ. ഇവരിൽ നിന്ന് ആകെ എട്ടരക്കിലോ വറുത്ത നീളൻ മൂക്കുള്ള കടൽക്കുതിരകളെയാണ് പിടിച്ചെടുത്തത്.

ജനുവരി 25 നായിരുന്നു ആദ്യ അറസ്റ്റെന്ന് കുർസോങ് ഡി.എഫ്.ഒ പറഞ്ഞു. സിലുഗുരി നക്സൽ ബാരിയിലെ കുർസോങ് വനമേഖലയിൽ നിന്ന് ഫായിസ് അഹമ്മദ് എന്നയാൾ അഞ്ച് കിലോ വറുത്ത കടൽക്കുതിരകളുമായി പിടിയിലാവുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്തപ്പോഴാണ് ശനിയാഴ്ച മൂന്നു പേർകൂടി പിടിയിലായത്. ജിവാർ താപ്പ, സുജിത് തമാങ്, കങ്കൺ റാഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൂന്നരക്കിലോ വറുത്ത കടൽക്കുതിരകളെ കൂടി പിടികൂടി.


ഇതോടെ കേസിൽ ആകെ നാലു പേർ ഇതുവരെ അറസ്റ്റിലായി. മനോജ് റോയ് എന്നയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് ഡി.എഫ്.ഒ അറിയിച്ചു. 

Tags:    
News Summary - Four People in Coustody with 8.5kg dried Sea Horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.