പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട നാലുപേരെ കാണാതായി
ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഒഴുക്കിൽപ്പെട്ട നാലുപേരെ കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനേയും, രക്ഷിക്കാനെത്തിയ മൂന്നു പേരേയുമാണ് കാണാതായത്.
അതേസമയം തിരുപ്പൂരിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കന്യാകുമാരി, തേനി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി, ഡിണ്ടിഗൽ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.