കൊഹിമ: നാഗാലാൻറിെല അനധികൃത ഖനിയിൽ നാലു തൊഴിലാളികൾ മരിച്ചു. നാഗാലാൻറിെല ലോങ്ലെങ് ജില്ലയിെല അനധികൃത റ ാറ്റ്ഹോൾ ഖനിയിലാണ് നാല് തൊഴിലാളികൾ മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇവരുെട മൃതദേഹങ്ങൾ പുറത്തെടുത്തു .
ഖനിയിൽ ചെളിയടിഞ്ഞ് ശ്വാസതടസം നേരിട്ടതോ വിഷവാതകം ശ്വസിച്ചതോ ആകാം മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
പ്രദേശവാസികളായ ജിതൻ തൻടി(40), കൃഷ്ണൻ െഗാഗോയി(32), ടുട്ടു ദേക(28), സുശൻ ഫുടൻ(37) എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കൂടാതെ തന്നെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്മോർട്ടം വേണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരിയിൽ അനധികൃത ഖനികൾക്ക് പ്രവർത്തനം അവസാനിപ്പിക്കാൻ നോട്ടീസ് നൽകിയതാണെന്നും എന്നാൽ ഖനികൾ തുടർന്നും പ്രവർത്തിക്കുന്നുണ്ടെന്നാണ് സംഭവം കൊണ്ട് വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു.
ചെളി അടിഞ്ഞതുെകാണ്ട് രണ്ട് ദിവസം ഖനി പ്രവർത്തിച്ചിരുന്നിെല്ലന്നും വീണ്ടും വന്നപ്പോൾ വിഷവാതകം ശ്വസിക്കാൻ ഇടയായതാകാം മരണത്തിലേക്ക് നയിച്ചതെന്നും മരിച്ച തൊഴിലാളികളിൽ ഒരാളുടെ അയൽവാസി പറഞ്ഞു. കഴിഞ്ഞ വർഷം മേഘാലയയിൽ ഉണ്ടായ ഖനി ദുരന്തത്തിൽ 14 തൊഴിലാളികൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.