കറുത്ത പേപ്പർ ഡോളറാക്കി ലക്ഷങ്ങളുടെ തിരിമറി നടത്തിയ സംഘം മുംബൈയിൽ പടിയിൽ

മുംബൈ: കറുത്ത പേപ്പർ ഡോളറാക്കി മാറ്റിത്തരാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തിരിമറി നടത്തിയ സംഘം മുംബൈയിൽ പിടിയിൽ. കറുത്ത പേപ്പറിൽ ഒരു കെമിക്കൽ ഒഴിച്ചതോടെ അത് യഥാർഥ ഡോളറായി മാറി എന്ന് സംഘം സാധാരണക്കാരെ കാണിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തു. നാലംഗ സംഘമാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇത്തരം ഡോളറിനു പകരമായി കൂടുതൽ തുക നൽകി ഇവർ നാട്ടുകാരിൽ നിന്ന് ഇന്ത്യൻ കറൻസി വാങ്ങുകയും അത്തരത്തിൽ പറ്റിക്കുകയുമായിരുന്നു.

യഥാർഥ ഡോളറിൽ കറുപ്പ് പുരട്ടി അത് കെമിക്കലിൽ ലയിപ്പിച്ചാണ് ഇവർ ഡോളറുണ്ടാക്കിയത്. ഇത്തരത്തിലുള്ള കെട്ടുകൾ നൽകിയാണ് കബളിപ്പിക്കൽ നടന്നത്. എന്നാൽ കെട്ടുകളിൽ കൂടുതലും വെറും കറുത്ത പേപ്പറുകളായിരുന്നു.

ഈമാസം ഏഴിന് ഒരാളിൽ നിന്ന് 30,000 രൂപ കൈപ്പറ്റുകയും വെറും പേപ്പറുകൾ നൽകി കബളിപ്പിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഇവർ മാങ്കുഡ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി നാലുപേർ പിടിയിലായത്. അഫ്സൽ സയിദ് (40), ആദിൽ ഖാൻ (46), റയിസ് സയിദ് (42), അബിദുർ ഷാ (25)എന്നിവരാണ് പിടിയിലായത്. ഇവർ നാളുകളായി നടത്തിയ തിരിമറി 24 ലക്ഷത്തിലേറെ വരും. 42 ഡോളർ വലിപ്പത്തിലുള്ള കറുത്ത പേപ്പർ ബണ്ടിലുകൾ, ആറ് മൊബൈൽ ഫോണുകൾ, ആറ് അലുമിനിയം ​ബോട്ടിലുകളിൽ കെമിക്കൽ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags:    
News Summary - Four held for duping people claiming to convert black paper into dollars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.