സൂര്യാതപം: കുടിലിന്​ തീപിടിച്ച്​ നാലു​ കുട്ടികൾ മരിച്ചു

രാജംഹന്ദ്രവാരം: ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ വനമേഖലയിൽ കടുത്ത ചൂടിൽ കുടിലിന് സമീപം തീപിടിച്ച് ഇരട്ടക്കുട്ടികളടക്കം നാലു സഹോദരങ്ങൾ വെന്തുമരിച്ചു. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളും ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് മരിച്ചത്.  കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവമുണ്ടായത്. കുടിലിനുള്ളിൽ പകൽ ഉറങ്ങിയ കുട്ടികളാണ് മരിച്ചത്.  കുടിലിന് സമീപമുള്ള പുല്ലിനും ഉണങ്ങിയ ഇലകൾക്കും തീ പിടിച്ച് കുടിലിലേക്ക് പടരുകയായിരുന്നു. സൂര്യ​​െൻറ ചൂടും ഘർഷണവും കാരണമാണ് തീയുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

Tags:    
News Summary - Four children burnt alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.