മണ്ണിനടിയിൽനിന്ന് കുഞ്ഞിന്‍റെ കരച്ചിൽ; മണ്ണ് മാറ്റിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

അഹ്മദാബാദ്: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കരച്ചിൽകേട്ട കർഷകൻ മണ്ണിനടിയിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്ത് രക്ഷിച്ചു.

ഗുജറാത്തിലെ സബർകന്ത ജില്ലയിലെ ഗാംഭോയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ട കർഷകൻ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് ഒരു കൈ മണ്ണിന് പുറത്ത് കണ്ടെത്തിയത്. ഇതോടെ മണ്ണ് മാറ്റി നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിനെ, അതും ജീവനോടെ.

പുറത്തെടുത്ത കുഞ്ഞിനെ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. ഏറെ സമയം മണ്ണിനടിയിൽ കിടന്നതിനാൽ പെൺകുട്ടിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡോക്ടർമാർ കുട്ടിയെ നിരീക്ഷിച്ചു വരികയാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു.

Tags:    
News Summary - Found alive after being buried, newborn rescued in Gujarat village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.